ആലുവയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 31 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 

ആലുവ ചൂണ്ടി-പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്  അപകടം. 31 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന  ലോറിയുമാണ് കൂട്ടിയിടിച്ചത്.റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.