പക്ഷേ,​ ഞാൻ ജീവിച്ചിരിക്കുന്നു'; ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ആ ശക്തി എന്നോട് അധർമ്മമാണ്

 

ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ഈശ്വരൻ തന്നോട് ചെയ്യുന്നത് അധർമ്മമാണെന്ന് തോരാവേദനയോടെ ശ്രീകുമാരൻ തമ്പി. താഴെയുള്ള നാല് അനുജൻമാരെയും മരണം കവർന്നു.  അതിനുശേഷമാണ് അവളുണ്ടായത്. പെങ്ങൾ തുളസി.  അനിയത്തികു‌ട്ടിയും മരിച്ചു.14 വർഷം മുൻപ് മകൻ അഭിമന്യുവിനെയും നഷ്ടമായി. മകനായ അഭിമന്യു മരിച്ചതോടെ അർജ്ജുനന്റെ നേട്ടങ്ങൾ അലിഞ്ഞുപോയില്ലേ.. അതുപോലെയാണ് ഞാനും ... നമ്മൾ ജീവിച്ചിരിക്കെ നമ്മളേക്കാൾ ഇളയവർ വിടപറയുന്നതിനോളം വേദന മറ്റെന്തുണ്ട്.

കർമ്മങ്ങൾക്കായി അവളെ അവസാനം കൊണ്ടുവന്നത് എന്റെ ഈ വീട്ടിലേക്കാണ്.  നിക്കു രണ്ടു ചേട്ടൻമാരും അവൾക്കുശേഷം ഒരനിയനുമാണ്. ചേട്ടന്മാരായ പി.വി. തമ്പിയും പി.ജി. തമ്പിയും വിടപറഞ്ഞു. ഇനി ഞാനും അനിയൻ പ്രസന്നവദനൻ തമ്പിയും മാത്രമാണ് ബാക്കിയുള്ളത്. 

എന്റെ മകൻ മരിക്കുന്നു, അനുജത്തി മരിക്കുന്നു. പക്ഷേ,​ ഞാൻ ജീവിച്ചിരിക്കുന്നു. ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ആ ശക്തി എന്നോട് അധർമ്മമാണ് ചെയ്യുന്നത്. അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിക്കുന്നു 

ദേഹികളണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തമാ ഗംഗാജലം
അനുജത്തീ, ആശ്വസിക്കൂ..