ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെ അപേക്ഷിക്കാം: ട്രയൽ അലോട്ട്‌മെന്റ് ജൂൺ എട്ടിന്

 

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ജൂൺ എട്ടിന് നടക്കും. ജൂൺ മൂന്ന് വരെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചായിരിക്കും അലോട്ട്‌മെന്റ്.ട്രയൽ അലോട്ട്‌മെന്റിന് ശേഷം വിദ്യാർഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും സ്‌കൂൾ, വിഷയം എന്നിവ മാറ്റാനും അവസരം ലഭിക്കും.മുഖ്യ അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റും നടത്തും. ഒരു ജില്ലയിലേക്ക് ഒന്നിൽ കൂടുതൽ തവണ അപേക്ഷിക്കരുതെന്ന് അധികൃതർ നിർദേശം നൽകി.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ അതത് സ്‌കൂളുകളിൽ നേരിട്ട് നൽകണം.അൺഎയ്ഡഡ് സ്‌കൂളുകളിലെ ഓരോ ബാച്ചിലും 40 ശതമാനം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിൽ നൽകണം. കൂടാതെ 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും എട്ട് ശതമാനം സീറ്റുകൾ പട്ടികവർഗ വിഭാഗത്തിനുമായി മാറ്റിവെക്കണം.മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. വിദ്യാർഥികൾക്ക് സഹായം നൽകുന്നതിനായി എല്ലാ സ്‌കൂളുകളിലും ഹെൽപ്പ് ഡെസ്‌കുകളും പ്രവർത്തിക്കും.