കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; പുക ഉയരുന്നതുകണ്ട് പുറത്തിറങ്ങിയ യാത്രക്കാർ രക്ഷപ്പെട്ടു
Jan 20, 2024, 08:20 IST
കോട്ടയം കുടമാളൂരിൽ ഓടുന്ന കാറിനു തീപിടിച്ച് വീണ്ടും അപകടം. കോട്ടയം കുടമാളൂരിലാണു സംഭവം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. അതേസമയം, കാർ പൂർണമായും കത്തിനശിച്ചു.
കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു.