മലയോര ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Sep 26, 2026, 08:41 IST
ഇടുക്കി മലയോര ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. ഭാര്യ കാവ്യ ഉൾപ്പെടെയുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റു.
കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ നാലാം മൈൽ പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ ചിന്നാർ പുഴയിലേക്ക് മറിയുകയായിരുന്നു.
വിനോദയാത്രയുടെ ഭാഗമായി കുടുംബത്തോടൊപ്പം കുട്ടിക്കാനത്തെ റിസോർട്ടിൽ എത്തിയതായിരുന്നു അഭിഷേക്. കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.