കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റി; വൻ ദുരന്തം ഒഴിവായി, ജീവനക്കാർക്ക് നേരെ ആക്രമണം
Nov 17, 2026, 19:40 IST
കോഴിക്കോട് പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചു കയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സംഘത്തിലെ മൂന്നുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ജീവനക്കാരും ഷോറൂമിനകത്തുണ്ടായിരുന്ന സമയത്താണ് വാഹനം ഉള്ളിലേക്ക് ഇരച്ചുകയറിയത്. കാർ പാഞ്ഞടുക്കുന്നത് കണ്ട് ഉള്ളിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടിമാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന സംഘം ഷോറൂം ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ഇതിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പിടിയിലായ ആളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.