വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

 
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശൻ, നേഴ്സുമാരായ മൂന്നാം പ്രതി എം.രഹന, നാലാം പ്രതി കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. CRPC 41A പ്രകാരം ഉള്ള നോട്ടീസിലാണ് പ്രതികൾ എസിപി സുദർശൻ മുൻപാകെ ഹാജരായത്.
കേസിലെ രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് ചെന്ന് രേഖപ്പെടുത്തിയിരുന്നു. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി തേടും. അതേസമയം, പ്രതികൾ മെഡിക്കൽ കോളജിൽ നിന്നല്ല കത്രിക കുടുങ്ങിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ്.