പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി
Jan 12, 2026, 16:38 IST
സോഷ്യൽ മീഡിയയിൽ പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതായി പരാതി. പാലക്കാട് ചത്തല്ലൂരിലാണ് സംഭവം.മലപ്പുറം കരിങ്കല്ലത്താണി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് പരാതി.24കാരിക്കും രണ്ടു സുഹൃത്തുക്കൾക്കുമാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കരിങ്കല്ലത്താണി സ്വദേശിയായ അബ്ദുൾ അസീസിനെതിരെ പെൺകുട്ടികൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു