ചാലക്കുടി പാലം തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
Jun 3, 2026, 14:38 IST
അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പാലം തുറന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പാലം വാഹന ഗതാഗതത്തിനായി തുറന്നത്. നേരത്തെ കാലപഴക്കം വന്ന ബെയറിംങ്ങ് മാറ്റുന്നതിനായിട്ടാണ് പലം അടച്ചത്. ഇതു മൂലം എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. പാലം പൂർണമായി തുറന്ന് കൊടുത്തതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.