ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; ടാലന്റ് ഹണ്ട് കോർഡിനേറ്ററായി നിയമിച്ചു
Oct 22, 2025, 22:23 IST
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കും ഷമ മുഹമ്മദിനും എഐസിസിയിൽ പുതിയ പദവി. ഇരുവരെയും ടാലന്റ് ഹണ്ട് കോർഡിനേറ്റർമാരായി നിയമിച്ചതായി എഐസിസി അറിയിച്ചു.അരുണാചൽപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നൽകിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി. എഐസിസിയിൽ റിസർച്ച് വിംഗിലെ ജോർജ് കുര്യനാണ് കേരളത്തിലെ ടാലന്റ് ഹണ്ട് കോർഡിനേറ്റർ.കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികൾ നൽകിയത്. കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു.