വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട്
Aug 26, 2026, 18:08 IST
തിരുവോണ ദിവസവും സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.