ചാർട്ടേഡ് വിമാനയാത്ര: വി.ഡി. സതീശനെതിരെ ലോകായുക്തയിൽ പരാതി
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ലോകായുക്തയിൽ പരാതി. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനാണ് പരാതി നൽകിയത്. ചിപ്‌സൻ എയർവേയ്‌സിൽ നിന്ന് മുഖ്യമന്ത്രി അനധികൃത സൗജന്യം സ്വീകരിച്ചെന്ന ആരോപണവും പരാതിയിലുണ്ട്.വിമാനയാത്രയുമായി ബന്ധപ്പെട്ട രേഖകളും ഹെലികോപ്റ്റർ കരാർ ഉൾപ്പെടെയുള്ള രേഖകളും വിളിച്ചുവരുത്തി പരിശോധിക്കണമെന്നാണ് ആവശ്യം. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, മലപ്പുറത്തേയ്ക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ മൗനം തുടരുകയാണ്. സ്പോൺസർമാർ ഏർപ്പെടുത്തിയ വിദേശയാത്രയിൽ മന്ത്രിമാർക്കും ഉത്തരമില്ല.വിവാദയാത്രകളിൽ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിൽ കോൺഗ്രസിനുള്ളിൽ നിന്നും വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ.അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെ ന്യായീകരിച്ച് കോൺഗ്രസ് എംപി ഡോ. ശശി തരൂർ രംഗത്തെത്തി.