ബൗൺസർമാർ വഴി സിനിമാകേന്ദ്രങ്ങളിൽ രാസലഹരി കൈമാറ്റം: മൂന്ന് പേർ പിടിയിൽ
Jun 12, 2025, 12:41 IST
സിനിമാ മേഖലയിൽ അഭിനേതാക്കളുടെ സെക്യൂരിറ്റിച്ചുമതല വഹിക്കുന്ന 3 ബൗൺസർമാർ എംഡിഎംഎയുമായി അറസ്റ്റിൽ .രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെ പിടികൂടിയത്.മുട്ടത്ത് ഫ്‌ലാറ്റിന്റെ 7-ാം നിലയിലെ മുറിയിൽനിന്നാണു ഇവരെ പിടികൂടിയത്.
സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്‌സൈസ്, പൊലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്നു കൈമാറുന്നുവെന്ന വിവരത്തെ തുടർന്നാണു പരിശോധന നടത്തിയത്.