ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചുമത്തി പൊലീസ് റിപ്പോര്‍ട്ട്

 

ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തി പൊലീസ് റിപ്പോര്‍ട്ട് . ഭാരതീയ ന്യായ സംഹിതയിലെ 238-ാം വകുപ്പ് പ്രകാരമാണ് പുതിയ കുറ്റം ചുമത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അപകടക്കേസിൽ മകനെ രക്ഷിക്കാൻ ജഡ്ജി ഇടപെട്ട് തെളിവുകൾ നശിപ്പിച്ചെന്നായിരുന്നു മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് കുടുംബം ചേരാനല്ലൂർ സി.ഐക്ക് പരാതി നൽകിയിരുന്നു. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷറായ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ കുറ്റം കൂടി ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.