ആലപ്പുഴ ജില്ലാ ജയിലിൽ ചിക്കൻപോക്സ് പടരുന്നു; 16 തടവുകാർക്ക് രോഗം
Nov 25, 2026, 13:54 IST
ആലപ്പുഴ ജില്ലാ ജയിലിൽ ചിക്കൻപോക്സ് വ്യാപിക്കുന്നു. ഇതുവരെ 16 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
126 തടവുകാരുള്ള ജയിലിലെ സ്ഥലപരിമിതിയും വായുസഞ്ചാരക്കുറവും രോഗവ്യാപന ആശങ്ക വർധിപ്പിക്കുന്നുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയുന്നതിനായി ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മുഴുവൻ തടവുകാർക്കും പ്രതിരോധ മരുന്ന് നൽകിയതായും രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ജയിൽ അധികൃതർ അറിയിച്ചു