റെയ്ഹാൻ വദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമായ റെയ്ഹാൻ വദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഗ്ദാനം. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ ബിക്കാനർ ഹൗസ് അധികൃതർ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
തന്റെ സോളോ എക്സിബിഷനായ 'നോ ഐഡിയ ഈസ് ഫൈനൽ' (No Idea Is Final)-ൽ ഡൽഹിയിലെ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങൾ അധികൃതർ സെൻസർ ചെയ്യുകയോ നീക്കംചെയ്യുകയോ ചെയ്തതായി റെയ്ഹാൻ വദ്ര വെളിപ്പെടുത്തിയിരുന്നു. ചിത്രങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ്, യാതൊരു ഒഴിവാക്കലുകളുമില്ലാതെ റെയ്ഹാൻ വദ്രയുടെ ഈ പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വി.ഡി. സതീശൻ എക്സിൽ കുറിച്ചത്. സംഭവത്തിൽ മകന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. എന്നാൽ, മകനെ രാഷ്ട്രീയത്തിലിറക്കാനുള്ള കുടുംബത്തിന്റെ അടവ1വമാണിതെന്ന പരിഹാസവുമായി ബി.ജെ.പി. നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.