മുഖ്യമന്ത്രി വി.ഡി. സതീശന്റെ 'ആദം നീ എവിടെയാകുന്നു' ഇംഗ്ലീഷിൽ പുറത്തിറങ്ങി

 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. 'Adam, Where Art Thou?' എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വി.ഡി. സതീശൻ ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ റൗഫ് റൂമി എന്ന എഴുത്തുകാരിയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ആദത്തോട് ചോദിക്കുന്ന വാക്യത്തെ ആസ്പദമാക്കിയുള്ള പുസ്തകം, കേവലമൊരു മതപരമായ ചോദ്യത്തിനപ്പുറം സഹജീവികളോടും സമൂഹത്തോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകത്തിന്റെ മീഡിയ സെക്രട്ടറി റോയ് മാത്യുവാണ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ ചിട്ടപ്പെടുത്തിയത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ചോദിക്കുന്ന ചോദ്യത്തെ മുൻനിർത്തി, മനുഷ്യന്റെ കടമകളെയും സാമൂഹിക-പ്രകൃതിപരമായ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ കൃതി പങ്കുവെക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സുവിശേഷ മൂല്യങ്ങളും ആധുനിക മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളും ഇതിൽ ലളിതമായി പ്രതിപാദിക്കുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി റോയ് മാത്യുവാണ് അദ്ദേഹത്തിന്റെ വാഗ്ധോരണിയെ പുസ്തകരൂപത്തിൽ കൃത്യതയോടെ ചിട്ടപ്പെടുത്തിയത്. വി.ഡി. സതീശന്റെ ആശയച്ചോർച്ച വരാതെയാണ് റൗഫ് റൂമി ഇത് ഇംഗ്ലീഷിലേക്ക് പകർത്തിയിരിക്കുന്നതെന്ന് ഡിസി ബുക്സ് അറിയിച്ചു.