'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയിൽ കേസെടുക്കാൻ ഡി.ജി.പിയുടെ നിർദേശം
മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിൽ വ്യാജരേഖ നിർമിച്ച സംഭവത്തിൽ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) നിർദേശം നൽകി. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ സർട്ടിഫിക്കറ്റ് തന്റെ കൈവശമുണ്ടെന്ന് ആന്റോ അഗസ്റ്റിൻ മുൻപ് അവകാശപ്പെട്ടിരുന്നു.
വ്യാജരേഖയുണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. വ്യാജരേഖകൾ നിർമ്മിച്ച് ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വ്യാജരേഖ നൽകിയെന്ന് പറയപ്പെടുന്ന യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു ചടങ്ങിലാണ് മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ തനിക്ക് മുന്നിൽ എത്തിച്ചിരുന്നുവെന്ന് ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയത്. തുടർന്ന് വി.ഡി. സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകവെ അന്വേഷണങ്ങളോട് സഹകരിക്കുമെന്നും എന്നാൽ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.