അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
Dec 19, 2023, 17:01 IST
അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലൂരാവി ബാവാ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മൂത്തമകൾ ജെസയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നില വഷളാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.