നാല് വയസുകാരി ബസ് കയറി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

 

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂളിൽ നാല് വയസ്സുകാരി ബസ് കയറി ബസ് കയറി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സ്‌കൂളിനെതിരെ നടപടികൾ സ്വീകരിക്കും

സേഫ്റ്റി പ്രോട്ടോകോൾ സ്‌കൂൾ പാലിച്ചിട്ടില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടത്തൽ. പ്ലേ സ്‌കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല. ബസ് നിർത്തി കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചു. ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നും ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞു.

സ്‌കൂളിലെ സിസിടിവി ക്യാമറ പ്രവർത്തിച്ചിരുന്നില്ല എന്ന കാര്യം പോലീസ് പരിശോധിക്കും. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനേയെ തഹസ്സിനെയും മരിച്ച ഹെയ്സലിന്റെ കുടുംബാംഗങ്ങളെയും ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു