ക്രിസ്‌മസ് പരീക്ഷ; ഹയർസെക്കൻഡറി രണ്ടാംവർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു
Dec 19, 2025, 21:52 IST
2025-26 അധ്യയനവർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്‌മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തുമെന്നും അധികൃതർ അറിയിച്ചു