കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു
Aug 30, 2026, 13:46 IST
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എറണാകുളം സ്വദേശി അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം.പരിക്കേറ്റ മനുവിനെ ജയിൽ അധികൃതർ ഉടൻ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.