പൂജപ്പുര ജയിൽവളപ്പിൽ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടൽ

 

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രി ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ഡിജെ പാർട്ടിക്കിടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിനിടെ ശ്രീജിത്ത് എന്ന ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, സംഭവത്തിൽ ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.