തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം
Jan 19, 2026, 16:52 IST
തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഉണ്ടായ തർക്കം സംഘർഷമായി മാറി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്. സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ തട്ടിയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുടലെടുത്തത്. ബസ് ജീവനക്കാരൻ നാട്ടുകാരിൽ ഒരാളെ 'ഒറ്റയ്ക്ക് വാ' എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു. തുടർന്ന് കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവത്തിൽ കേസെടുത്ത തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.