ശബരിമല സ്വർണക്കൊള്ളക്കെതിരെ മഹിളാ മോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
Oct 16, 2025, 16:15 IST
ശബരിമല സ്വർണക്കൊള്ളക്കെതിരെ മഹിളാ മോർച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറിയതും സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതുമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാർ ശരണം വിളിച്ച് പ്രതിഷേധിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.പിണറായി സർക്കാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എംടി രമേശ്, വൈസ് പ്രസിഡൻറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.