സെക്രട്ടേറിയറ്റിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം
Sep 2, 2026, 14:22 IST
കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി.
അരമണിക്കൂറിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തിൽ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.