പോപ്കോണിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്; പൊലീസുകാർക്കും ആക്രമണം
Nov 22, 2026, 18:27 IST
പോപ്കോണിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം രാത്രിയാണ് പോപ്കോൺ വിൽപ്പനക്കാരും വാങ്ങാനെത്തിയവരും തമ്മിൽ തർക്കമുണ്ടായത്. പോപ്കോണിൽ ഉപ്പ് കുറഞ്ഞതിനെ ചോദ്യം ചെയ്തതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് മാറുകയായിരുന്നു.
സംഘർഷം നിയന്ത്രിക്കാനെത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്കും ആക്രമണമേറ്റു. പൊലീസുകാരുടെ കോളറിൽ പിടിച്ചുവലിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തെന്നാണ് ആരോപണം. പൊലീസുകാരെ ആക്രമിച്ചയാൾ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.