ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ കയ്യാങ്കളി; സ്ത്രീ സുരക്ഷാ പെൻഷൻ വിഷയത്തിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

 

പാലക്കാട് ജില്ലയിലെ നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സ്ത്രീ സുരക്ഷാ പെൻഷൻ അപേക്ഷകളെ ചൊല്ലിയുള്ള വാദപ്രതിവാദമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.
പെൻഷൻ ലഭിക്കാത്തത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ  യുഡിഎഫ് ആരോപണം തള്ളി. ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ബഹളത്തെ തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു.