കാസർകോട് കായികമത്സരത്തിനിടെ കുഴഞ്ഞുവീണ് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Sep 23, 2025, 19:47 IST
കാസർകോട് മംഗൽപാടി ജിബിഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അസൻ റസ (11)കായിക മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സ്‌പോർട്‌സ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുട മകനാണ്.