മധുവിന്റെ കുടുംബത്തിന് വീടും ജോലിയും ഉറപ്പുനൽകി മുഖ്യമന്ത്രി
Oct 26, 2026, 14:38 IST
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും മുഖ്യമന്ത്രിയെ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നിയമസഭാ സമുച്ചയത്തിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്. അടച്ചുറപ്പുള്ള വീട് അനുവദിക്കണമെന്നും സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.