വി വി രാജേഷിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം നഗരസഭ മേയർ സ്ഥാനാർഥി വി വി രാജേഷിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആശംസ അറിയിക്കാനാണ് മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചത്. മേയർ ആകാൻ തിരഞ്ഞടുക്കുന്നത് മുമ്പുള്ള സ്വാഭാവിക നടപടി ക്രമണങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി വിളിച്ചത്.കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം .തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളുണ്ടായിരുന്നു. അവസാന നിമിഷം വരേയ്ക്കും ശ്രീലേഖയുടെ പേരാണ് ഉയർന്നുകേട്ടിരുന്നത്. എന്നാൽ പൊടുന്നനെ തീരുമാനം വി വി രാജേഷിന് അനുകൂലമാകുകയിരുന്നു.