സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

 

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

അതേസമയം വിജിലൻസ് കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡിക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക ഹർജി നൽകണമെന്നാണ് സർക്കാരിന്റെ വാദം.