കമ്യൂണിസ്റ്റ് തത്വചിന്തകൻ എം.പി. പരമേശ്വരൻ അന്തരിച്ചു
Aug 11, 2026, 14:00 IST
പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം.ശാസ്ത്രരംഗത്തും ഇടതുപക്ഷ സൈദ്ധാന്തിക മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയായിരുന്നു എം.പി. പരമേശ്വരൻ. അദ്ദേഹം അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിവച്ചിരുന്നു.