പാറശാല താലൂക്ക് ആശുപത്രിക്കെതിരെ പരാതി: 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി
Jun 16, 2026, 12:59 IST
തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി . ഇന്നലെ രാത്രി ചികിത്സ തേടി എത്തിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ട്രിപ്പ് നൽകിയത്.തളച്ചാൻവിള സ്വദേശിയായ അഖിൽരാജിന്റെ മകൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാലാവധി കഴിഞ്ഞ ട്രിപ്പാണ് കുട്ടിക്ക് നൽകിയത്.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം ബഹളം വെച്ചു. തുടർന്ന് ആശുപത്രി അധികൃതർ മരുന്ന് മാറ്റി നൽകുകയായിരുന്നു.ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റുന്നതിനിടെ ഉണ്ടായ പിഴവായിരിക്കാം എന്നായിരുന്നു സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം