ദളിത് യുവാവിനെ മർദിച്ചെന്ന പരാതി; ശാസ്താംകോട്ട പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ
Sep 20, 2026, 09:47 IST
പത്തനംതിട്ട അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്.പി ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഐ.ജിക്ക് കൈമാറി.
പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ 23കാരനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. മർദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായും യുവാവ് ആരോപിച്ചിരുന്നു.തുടർന്ന് പത്തനംതിട്ട എസ്.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.