പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കല്ലടി കോളേജിലെ 15 വിദ്യാർഥികൾക്കെതിരെ കേസ്

 

പാലക്കാട് മണ്ണാർക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ കണ്ടാലറിയാവുന്ന 15 വിദ്യാർഥികൾക്കെതിരെയാണ് കേസ്. എംഎസ്എഫ്, എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് നടപടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി നൃത്തം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു