11 വയസുകാരനെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്‌ലുവൻസർ നിഷ റാഫേലിനെതിരെ കേസ്

 

11 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻഫ്‌ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്. തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി.

അതേസമയം, പരാതി വ്യാജമാണെന്നാണ് നിഷ റാഫേലുമായി ബന്ധപ്പെട്ടവരുടെ ആരോപണം. പരാതി നൽകിയ വ്യക്തിയും നിഷയും തമ്മിൽ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ മുൻവൈരാഗ്യത്തിലാണ് പരാതി നൽകിയതെന്നുമാണ് ഇവരുടെ വാദം.

എന്നാൽ മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.