സവർക്കറെ ഉൾപ്പെടുത്തിയുള്ള വിവാദ ചോദ്യാവലി; അധ്യാപകന്റെ സസ്‌പെൻഷന് ഹൈക്കോടതി സ്റ്റേ
സ്‌കൂൾ ഫ്രീഡം ക്വിസിൽ വി ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്‌പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർഗോഡ് പള്ളത്തടുക്ക എ.യു.പി സ്‌കൂളിലെ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്‌പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.സസ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
ഓഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം. അധ്യാപകർക്ക് നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരം രേഖപ്പെടുത്തിയിരുന്നത്.
ഇതിനു പിന്നാലെ അധ്യാപകന് സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നു. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.