അമ്മയിൽ വിവാദം കടുക്കുന്നു; കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി മാനേജ

 

താരസംഘടനയായ അമ്മയിൽ ആഭ്യന്തര തർക്കം വീണ്ടും രൂക്ഷമായി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മയുടെ മാനേജർ അതുല്യ രംഗത്തെത്തി.അതുല്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ, അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരൻ നിർബന്ധിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സമ്മർദവും ഭീഷണിയും ഉണ്ടായതായും പരാതിയിൽ പറയുന്നു.

ഉണ്ണി ശിവപാലിന് അനുകൂലമായി കുക്കു പരമേശ്വരൻ സംഘടനയിൽ വഴിവിട്ട ഇടപെടലുകൾ നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തൊഴിൽ പീഡനവും ഗൂഢാലോചനയും തന്റെ മേൽ നടന്നതായും അതുല്യ വ്യക്തമാക്കുന്നു.ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്