പ്രതിപക്ഷ ഉപനേതൃപദവി വിവാദം; സിപിഐയുടെ നിർണായക യോഗം നാളെ
Aug 31, 2026, 18:07 IST
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും നാളെ ഡൽഹിയിൽ യോഗം ചേരും. വൈകിട്ട് ആറിന് അജോയ് ഭവനിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പങ്കെടുക്കും.
കേരളത്തിലെ സിപിഎം-സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് അടിയന്തര യോഗം. പ്രതിപക്ഷ ഉപനേതൃപദവി ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ സിപിഐ തുടർച്ചയായി ഉന്നയിച്ചിട്ടും സിപിഎം ഇതുവരെ അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ നിലപാട് കൂടുതൽ കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം.
നിലപാടിൽ മാറ്റമില്ലെന്ന് മുൻ മന്ത്രി കെ. രാജൻ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും.