പത്താം ക്ലാസുകാരന്റെ ബാഗിൽ നിന്ന് നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ

 

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തിയ സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തുസ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയത്.  തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പിടിയിലായ വിദ്യാർഥി, സഹപാഠിക്കു വേണ്ടിയാണ് മദ്യം കൊണ്ടുവന്നതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. സ്ഥിരമായി ചില സഹപാഠികൾക്ക് മദ്യം എത്തിച്ചു നൽകിയിരുന്നുവെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.കുട്ടിയുടെ രണ്ടാനച്ഛൻ വാറ്റുചാരായം ഉണ്ടാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.ഇവരുടെ വീടിനു സമീപത്തുള്ള തോട്ടത്തിൽ നിന്ന് 56 കുപ്പി വാറ്റുചാരായം പിടിച്ചിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണവും വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.