നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

 

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് നിർദേശം നൽകിയത്. വർഗീയ പരാമർശവും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതികളിൽ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. എന്നാൽ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (8ാം നമ്പർ) വിഷയത്തിൽ ഇടപെട്ട് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.