കൊവിഡ് മരണം: ധനസഹായവുമായി സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

 

കൊവിഡ് ബാധിച്ച് കുടുംബത്തിലെ വരുമാന സ്രോതസ് നഷ്ടമായ ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്കാണ് ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭിക്കുക.കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പദ്ധതിക്കായി 9.96 കോടി രൂപസർക്കാർ അനുവദിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ് നഷ്ടപ്പെട്ട അർഹരായ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.