പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സമവായത്തിലെത്താതെ സിപിഐയും സിപിഐഎമ്മും
പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎമ്മിന്റെയും സിപിഐയുടെയും ചർച്ച വിജയം കണ്ടില്ല.സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്നും എന്നാൽ ചർച്ച വിജയിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നിലപാട് സിപിഐ എടുത്തെന്നും സിപിഐഎമ്മിന്റെ നിലപാട് സിപിഐഎം എടുത്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിഷയത്തിൽ ഇരുപാർട്ടികളും തങ്ങളുടെ നിലപാട് വ്യക്തമായി എന്നും അദ്ദേഹം അറിയിച്ചു
പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഐഎമ്മിൽ നിന്ന് എന്നതാണ് കീഴ്വഴക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ പറ്റുന്നതേയുള്ളുവെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. നിലവിൽ സിപിഐഎം-സിപിഐ തർക്കത്തെ തുടർന്ന് സംയുക്ത നിയമസഭാ കക്ഷിയോഗം വിളിക്കാൻ കഴിയാത്ത സാഹചര്യമാണ് എൽഡിഎഫിലുള്ളത്. ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് സിപിഐഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചിരുന്നു.