പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അർഹതപ്പെട്ടത് ; ബിനോയ് വിശ്വം
May 19, 2026, 16:16 IST
പ്രതിപക്ഷ ഉപനേതൃസ്ഥാനം എന്ന ആവശ്യം വീണ്ടും ആവർത്തിച്ച് സിപിഐ. സിപിഐക്ക് അർഹതപ്പെട്ടതാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തീരുമാനത്തിൽ നിന്നും മുന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടുണ്ട്. സിപിഐഎമ്മുമായി എല്ലാം ആലോചിച്ചിട്ടുണ്ട്. ഇതിനെ ചൊല്ലി സിപിഐ സിപിഐഎമ്മുമായി വഴിപിരിയില്ല. ഇത് സംബന്ധിച്ച് ഇനിയും ചർച്ച നടത്തണമെങ്കിൽ ചർച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.