പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് സിപിഐ

 
പ്രതിപക്ഷ ഉപനേതാവ് പദവിയുടെ കാര്യത്തിൽ പിന്നോട്ട് പോകേണ്ടെന്ന് സിപിഐ. വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെക്കേണ്ടതില്ല എന്നുമാണ് സിപിഐ വിലയിരുത്തൽ.തങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അനുകൂല തീരുമാനം ഉണ്ടാകാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതീക്ഷ പ്രകടിപ്പിച്ചു.പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ആരുടെയും ആത്മാഭിമാനം ആർക്കും മുന്നിലും പണയം വയ്‌ക്കേണ്ട എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകി.എല്ലാം പരിഹരിക്കാം. ഇടതുപക്ഷ ഐക്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വി എസ് ന്റെ കാലം മുതൽ ഉപ നേതാവായിട്ട് സിപിഐഎം തന്നെയാണ് ഉണ്ടായിരുന്നത് കീഴ്വഴക്കവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി.