സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു
Feb 21, 2025, 15:49 IST
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതമുണ്ടായാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയായ റസൽ. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനം രണ്ടാം തവണയും കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തെരഞ്ഞെടുത്തത്.