മുൻകൂർ ജാമ്യമില്ലെങ്കിൽ  ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

 

 എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുൻകൂർ ജാമ്യഹർജി തളളിയാൽ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ  ഉത്തരവാദിത്വമാണ്. നവീൻ ബാബുവിന്റെ വിഷയത്തിൽ ഒറ്റ നിലപാടേയുളളു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.

ദിവ്യയുടെ സമീപനം അംഗീകരിക്കാൻ കഴിയില്ല. പൊലീസ് ആവശ്യമായ കാര്യങ്ങൾ ചെയ്യും. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കും. കളക്ടറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണവും അന്വേഷിക്കണം. നവീൻ ബാബുവിനെ നന്നായി അറിയാം. ആർക്കും നവീനുണ്ടായ അനുഭവമുണ്ടാകാൻ പാടില്ലെന്നും ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്ക് പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രതികരിച്ചു