കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു
Apr 9, 2026, 21:58 IST
കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനായ കൃഷ്‌ണനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.