താമരശ്ശേരി ചുരത്തിൽ റോഡിൽ വിള്ളൽ
Jul 8, 2026, 14:14 IST
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് ദേശീയപാത അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.റോഡിന്റെ വശങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് വിള്ളൽ ഉണ്ടായ ഭാഗം പൊലീസ് താൽക്കാലിക ഡിവൈഡർ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. നിലവിൽ ഒരു വരിയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.